കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം.
സംഭവത്തിൽ യുവതി െപാലീസിൽ പരാതി നൽകിയോയെന്ന് വ്യക്തമല്ല. മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ എന്നും വ്യക്തതയില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയില്‍നിന്ന് മൊഴിയെടുക്കാനായി പൊലീസ് തലശേരിയില്‍ എത്തി.
പത്തു ദിവസം മുന്‍പ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വന്ന യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു. അടുത്തിരുന്ന യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ച് സ്വയംഭോഗം നടത്തിയെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തി യുവതി പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി സവാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: Passenger exposes nudity to woman in bus in Kannur