കോഴിക്കോട്∙ വടകര മുക്കാളി ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് ദാരുണാന്ത്യം. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികര്‍ക്ക് പരുക്കേറ്റു. ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വൈദികര്‍ പാലായില്‍ നിന്ന് തലശേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേനയെത്തി കാര്‍ പൊളിച്ചാണ് ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്.
English Summary: Priest dies in car-lorry collision in Kozhikode