മലപ്പുറം∙ തൃശൂർ കോ–ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി. അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുമുൾപ്പെടെ തട്ടിപ്പ് നടത്തിയതായി ഇവർക്കെതിരെ 9 കേസുകളുണ്ട്. ഒരു വർഷത്തോളമായി ഇവർക്കെതിരെ പല പരാതികളുമുയർന്നിരുന്നു. സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് തട്ടിപ്പിന് ഇരയായവർ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെയാണ്, തിങ്കൾ വൈകുന്നേരം മലപ്പുറം പൊലീസ് ഇവരെ പിടികൂടിയത്.
English Summary: Wife of Thrissur Co-operative Vigilance DYSP arrested in financial fraud case