രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

malappuram-honeytrap-arrest-1
അറസ്റ്റിലായ ഷബാന (Image Credit: Manorama News)
SHARE

മലപ്പുറം∙ വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാർച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. 

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

English Summary: 3 Arrested for Honey trapping 65-year-old Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS