ന്യൂഡല്‍ഹി∙ ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്ക് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ മറികടക്കുന്നതില്‍ പാര്‍ലമെന്റില്‍ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി കേജ്‌രിവാള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് കേജ്‌രിവാള്‍ സമയം തേടിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സ് വിഷയത്തില്‍ എഎപിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് ഡല്‍ഹി, പഞ്ചാബ് പിസിസികള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിരിക്കുന്നത്.
English Summary: Arvind Kejriwal meets Sitaram Yechury amid Delhi Ordinance row