ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ വൈസ് ചാൻസലർ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ഹർജി വിജിലൻസ് പ്രത്യേക കോടതി തള്ളി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ മുഖ്യമന്ത്രിക്ക് പണം നൽകിയതായോ, മുഖ്യമന്ത്രി പണം വാങ്ങിയതായോ പരാതിയിൽ ഇല്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന ആരോപണം അല്ലാതെ അത് തെളിയിക്കുന്ന ഒരു രേഖ പോലും ഹർജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ല. ഹർജിയിലെ ആക്ഷേപങ്ങൾ അഴിമതി നിരോധന വകുപ്പ് അനുസരിച്ച് പരിഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടാണെന്നും ഇതു സത്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. നിയമനത്തിനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല ഹർജി നൽകിയത്. കണ്ണൂർ ജില്ലക്കാരനായതിനാല്‍ ഗോപിനാഥ് രവീന്ദ്രന് നിയമനം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് ഗവർണർ പറഞ്ഞത്.

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിനു സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ആരാഞ്ഞു. മുഖ്യമന്ത്രി ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിസി നിയമനത്തിൽ നിർദേശം സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. വിസി നിയമനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരി വച്ചതിനാൽ ഹർജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

English Summary: Kannur VC Appointment: Vigilance Court rejected plea against CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com