ഡയാലിസിസ് സെന്ററിനായുള്ള പണപ്പിരിവ്: മലബാർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

hc-malabar-devaswom
SHARE

കൊച്ചി∙ കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ എന്ന് കോടതി ചോദിച്ചു. 

ഹർജി വന്നില്ലായിരുന്നെങ്കിൽ ആരെങ്കിലും ഇക്കാര്യങ്ങൾ അറിയുമായിരുന്നോയെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. സപ്ലിമെന്റിലെ പരസ്യത്തിനായി മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾക്ക് 15,000 രൂപ ചെലവഴിക്കാമെന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ വിവാദ ഉത്തരവ്. ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. 

English Summary : HC slams Malabar Devaswom board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA