ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയത് ചിറ്റാരിക്കാൽ സ്വദേശി?; ഒളിവിലെന്ന് പൊലീസ്

passenger-exposes-nudity
യുവതി പങ്കുവച്ച വിഡിേയായിൽനിന്ന്.
SHARE

കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയത് ചിറ്റാരിക്കാൽ സ്വദേശിയാണെന്നു സംശയിക്കുന്നതായി പൊലീസ്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങി. അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. 

തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം. 

English Summary: Passenger exposes nudity to Woman: Police suspect accused is Chittarikkal native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS