തൊടുപുഴ∙ മൂലമറ്റം ത്രിവേണി സംഗമത്തിൽ 2 പേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
English Summary: Two drowned at Moolamattom Triveni