ആലപ്പുഴ∙ ചാരുംമൂട് ജംങ്ഷനിലെ ബേക്കറിക്കു തീപിടിച്ചു. നൈസ് ബേക്കറി ആൻഡ് റസ്റ്ററന്റിലാണു തീപിടിത്തം. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായി. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. ഷവായി ഉണ്ടാക്കുന്ന ഉപകരണത്തിൽനിന്നു തീ ആളിപ്പടർന്ന് മുകളിലെ ഷീറ്റിൽ പിടിക്കുകയായിരുന്നു.

4 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവത്തെ തുടർന്നു പ്രദേശത്ത് ഒന്നരമണിക്കൂറോളം ഗതാഗതം നിലച്ചു.
English Summary: Fire breaks out at bakery in Charumoodu