കൊൽക്കത്ത∙ പാർലമെന്‍റ് ഉദ്ഘാടന ദിവസം പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഞങ്ങൾക്കു നീതി വേണ’മെന്ന് എഴുതിയ പ്ലക്കാർഡും പിടിച്ച് ഹസ്ര റോഡിൽനിന്ന് രബീന്ദ്ര സദനിലേക്കു നടത്തിയ റാലിയിൽ മമത ബാനർജി പങ്കെടുത്തു.
‘‘ഗുസ്തി താരങ്ങളെ വളരെയധികം മർദിച്ചു. ഇതു രാജ്യത്തിന്‍റെ പ്രതിച്ഛായയെ ആഗോളതലത്തിൽ മോശമാക്കി. എന്‍റെ ഐക്യദാർഢ്യം അവരോടാണ്. അവരോടു പ്രതിഷേധം തുടരാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.’’ – മമത വ്യക്തമാക്കി.
English Summary: Mamata Banerjee Slams Police Action Against Wrestlers