വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചു; മതംമാറ്റാനും ശ്രമം: മുംബൈ പൊലീസ് കേസെടുത്തു

Mumbai Police | Representative image (Photo - Amitabh Dayal/Shutterstock)
പ്രതീകാത്മക ചിത്രം. (Photo - Amitabh Dayal/Shutterstock)
SHARE

മുംബൈ∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും മതംമാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്ന മോ‍ഡലിന്റെ പരാതിയിൽ മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. നാൽപ്പതുകാരനായ തൻവീർ അഖ്തർ ലേക് ഖാനെതിരെയാണ് പരാതി. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. ‘ദ് കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.

2020ലാണ് ഖാന്റെ മോഡലിങ് ഏജൻസിയിൽ പെൺകുട്ടി ചേർന്നത്. യാഷ് എന്ന പേരാണ് ഇയാൾ പെൺകുട്ടിയോടു പറഞ്ഞത്. നാലു മാസങ്ങൾക്കുശേഷമാണ് ഇയാളുടെ പേര് തൻവീർ എന്നാണെന്നു മനസ്സിലാക്കിയതെന്നും പരാതിയിൽ പറയുന്നു. കുറച്ചുനാൾ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. തുടർന്നു വിവാഹം കഴിക്കാമെന്ന വ്യാജേന റാഞ്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. മതംമാറ്റത്തിനും പ്ര‌േരിപ്പിച്ചു. മുംബൈയിൽവച്ച് കൊലപ്പെടുത്താനും നോക്കിയെന്നും പരാതിയിൽ പറയുന്നു.

വെർസോവ പൊലീസാണ് കേസെടുത്തത്. സംഭവം റാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതിനാൽ അങ്ങോട്ടേക്കു കൈമാറി. അതേസമയം, പരാതി തള്ളി ഖാൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുകയും തന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പെൺകുട്ടി പ്രചരിപ്പിച്ചുവെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

English Summary: Model Raped, Forced To Convert By Man Who Lied About His Name: Mumbai Cops
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS