ADVERTISEMENT

പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ ബിഹാറിലെ കതിഹാറിൽ റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. മഹബൂബ് ആലമിന്റെ ബന്ധുക്കളിൽ ചിലരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. 

കഴിഞ്ഞ വർഷം ജൂലൈ 14നായിരുന്നു ബിഹാർ പൊലീസ് ഫുൽവാരി ഷെരീഫ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എൻഐഎ കേസ് ഏറ്റെടുത്തു. 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഫുൽവാരി ഷെരീഫ് കേസിൽ ജയിലിലായി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്കു നയിച്ചത് ഫുൽവാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട് എൻഐഎക്കു ലഭിച്ച തെളിവുകളാണ്. 

English Summary: Phulwari Sharif terrorism case; NIA raid in Bihar's Katihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com