പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു; പൊലീസുകാരനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കി

Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് ആത്മഹത്യാക്കുറുപ്പ് എഴുതിയിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയെന്ന് അജയകുമാർ കുറിപ്പിൽ പറയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപ് അസഭ്യം പറഞ്ഞുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്. വസ്തു തർക്കത്തിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു. അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുത്തു. പിന്നാലെ അജയകുമാർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെ ഈ കുറ്റങ്ങൾ ഒഴിവാക്കി. പക്ഷേ, പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും അജയകുമാറിനെ മാനസികമായി തളർത്തിയെന്ന് ഭാര്യ വി.എം. ചിത്ര പറഞ്ഞു.
English Summary: Suicide note against Police officer