കോഴിക്കോട് ∙ പന്തീരങ്കാവിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ബെംഗളൂരുവിൽ നിന്നെത്തിയ ചരക്കുലോറിയിൽ നിന്നാണ് ലഹരി പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക് സ്വദേശി ജംഷീദ് എന്നിവർ കസ്റ്റഡിയിലായി.
ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി പന്തീരങ്കാവിന് സമീപം ബൈപ്പാസിൽ പിടിക്കുകയായിരുന്നു. കോഴിക്കോട് പല ഭാഗങ്ങളിലായി വിൽപ്പനയ്ക്കെത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നു. കണ്ടെത്തിയ ലഹരിയുടെ അളവ് നിർണയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
English Summary: Two arrested with mdma in Kozhikode