ADVERTISEMENT

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ തമിഴ്‍‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പിന്തുണ ഉറപ്പാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാൾ. തികച്ചും ജനാധിപത്യ വിരുദ്ധമായ നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ വിഷയത്തിൽ എഎപിയെ പിന്തുണയ്‌ക്കുമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ സ്റ്റാലിൻ പ്രഖ്യാപിച്ചു.

ഓർഡിനൻസിനെതിരെ ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അരവിന്ദ് കേജ്‌രിവാൾ തേടിയിട്ടുണ്ട്. നാളെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി റാഞ്ചിയിൽ കൂടിക്കാഴ്ചയുണ്ട്. ഓർഡിനൻസ് നിയമമാക്കാൻ പാർലമെന്റിലെത്തുമ്പോൾ രാജ്യസഭയിൽ എതിർത്തു തോൽപിക്കുകയാണു ലക്ഷ്യം.

കഴിഞ്ഞ ദിവസം സിപിഎം ദേശീയ ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായി കേജ്‌രിവാൾ ചർച്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരായ നീക്കങ്ങൾക്ക് യച്ചൂരി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ),നിതീഷ് കുമാർ (ജെഡിയു), പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന താക്കറെ പക്ഷം) എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

English Summary: Arvind Kejriwal get's MK Stalin's support in Delhi government vs Centre's Ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com