ADVERTISEMENT

കൊ‌ച്ചി∙ തീപിടിത്തമുണ്ടായ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് വീണ്ടും മാലിന്യമെത്തിക്കുന്നു. ലോറികൾ മാലിന്യവുമായി ബ്രഹ്മപുരത്തേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നഗരസഭയുടെ ലോറികളിലാണ് മാലിന്യം നീക്കുന്നത്. ഇന്നു മുതൽ എജൻസികൾ മാലിന്യം നീക്കുമെന്ന മേയറുടെ പ്രഖ്യാപനം പാളിയതോടെയാണു നടപടിയെന്നാണു വിവരം. 

ഇന്നു മുതൽ (ജൂൺ ഒന്നു മുതൽ) കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന് മന്ത്രി അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനമെടുത്തത്. ഇക്കാര്യം മേയറും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹരിത കർമസേനാ പ്രവർത്തകർ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം മൂന്ന് ഏജൻസികൾ കൊണ്ടുപോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

English Summary: Garbage from Kochi disposing again at Brahmapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com