കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ, അട്ടിമറി?
ഓൺലൈൻ ഡെസ്ക്
Mail This Article
ഇന്നു പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അണയ്ക്കുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.
രാത്രി 11.45നാണ് ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അണയ്ക്കുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം.
തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.
വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അണയ്ക്കുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
സംഭവ സ്ഥലത്ത് ഡോഗ് സ്കോഡ് പരിശോധന നടത്തുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
സംഭവ സ്ഥലത്ത് ഡോഗ് സ്കോഡ് പരിശോധന നടത്തുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
തീപിടിത്തത്തിൽ കത്തിനശിച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി പൊലീസ് ഉദ്യോഗസ്ഥർ സീൽ ചെയ്യുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ

വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ.
വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കുwww.quickerala.com