കൊച്ചി∙ മറൈൻഡ്രൈവ് വോക്‌വേയിലെ മരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ശുചിമുറി നിർമാണത്തിന്റെ ഭാഗമായി നടപ്പാതയോടു ചേർന്ന മരങ്ങൾ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി (ജിസിഡിഎ) മുറിച്ചു മാറ്റുകയായിരുന്നു.
ഇന്നു രാവിലെയാണ് നാലോളം മരങ്ങൾ മുറിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മരം മുറിക്കുന്നത് നിർത്തിവച്ചു. ഫെബ്രുവരിയിലാണ് ശുചിമുറിയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുറിച്ചുമാറ്റാതെ ഇപ്പോൾ മുറിച്ചുമാറ്റുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
English Summary: Protest Against Felling Of Trees at Marine Drive