പത്തനംതിട്ട∙ റാന്നിക്കു സമീപം ചെറുകുളഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിക്കും ജീവനക്കാരിക്കും പരുക്ക്. ഐത്തല ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂൾ ബസ് കല്ലിൽ തട്ടിമറിഞ്ഞാണ് അപകടമുണ്ടായത്. താടിയെല്ലിനു പരുക്കേറ്റ കുട്ടിയെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
English Summary: Student and employee injured after school bus overturned in Ranni