ADVERTISEMENT

കട്ടപ്പന∙ ബവ്‍റിജസ് കോർപറേഷന്റെ കട്ടപ്പനയിലുള്ള ഔട്‍ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയിൽ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി. ഈ ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽനിന്നുമാണ് 85,000ത്തോളം രൂപ കണ്ടെത്തിയത്.

ഷോപ്പിലെ ജീവനക്കാർക്കാർക്കു നൽകാനായി റബർബാൻഡിൽ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്കൂട്ടറിൽനിന്നു കണ്ടെടുത്തത്. മദ്യ കമ്പനികൾ തങ്ങളുടെ ബ്രാൻഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകുന്ന പണമാണ് ഇത്. കൂടാതെ ഈ ഷോപ്പിലെ ഷോപ്പിങ് ചാർജായ ജയേഷ് അനധികൃതമായി ഒരു ജീവനക്കാരനെ ഈ ഷോപ്പിൽ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ചു വരുന്നതായും കണ്ടെത്തി.

കോട്ടയം വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു. എസ്, സിപിഒമാരായ അഭിലാഷ്, റഷീദ്, സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

English Summary: Vigilance raid at Kattappana Bevco outlet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com