ADVERTISEMENT

മലപ്പുറം∙ ചെമ്മാട് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി യുവതി ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് ചെമ്മാടുള്ള ജ്വല്ലറിയിൽ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു മോഷണം.

നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. 

പിന്നീട് സ്വർണം വാങ്ങാതെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ തിരൂരങ്ങാടി പൊലീസിൽ പരാതി നല്‍കി.

English Summary: Woman stole gold chain from a jewellery in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com