ADVERTISEMENT

തിരുവനന്തപുരം∙ വിരമിച്ച എംജി സർവകലാശാല വിസി ഡോ. സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉള്‍പ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകി. ഗവർണർ തള്ളിയ പാനലിലെ മുൻ പിവിസി അരവിന്ദ് കുമാർ, പ്രഫസർ ജയചന്ദ്രൻ എന്നിവരെ വീണ്ടും പാനലിൽ ഉൾപ്പെടുത്തി. പിവിസി അരവിന്ദ് കുമാറും, ഡോ.ജയചന്ദ്രനും താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രഫസർമാരാണ്.

മലയാളം സർവകലാശാലയിലേക്ക് ഗവർണർക്ക് നൽകിയ പാനലിൽ എംജി സർവകലാശാലയിലെ ഡോ. രാധാകൃഷ്ണൻ, മലയാളം സർവകലാശാലയിലെ ഡോ.കൃഷ്ണൻ നമ്പൂതിരി, ഡോ.സുഷമ എന്നീ പ്രഫസർമാരുടെ പേരുകളാണുള്ളത്. അവരും താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രഫസർമാരാണ്.

കേരളത്തിലെ മറ്റു സർവകലാശാലകളിൽ സീനിയറായ മലയാളം പ്രഫസർമാർ ഉള്ളപ്പോൾ ജൂനിയർ ആയ പ്രഫസർമാരെയാണ് സർക്കാർ പാനലിൽ ഉൾപ്പെടുത്തിയത്. ഗവർണർ തലസ്ഥാനത്ത് മടങ്ങി വന്നതിനു ശേഷമേ വിസിയുടെ ചുമതല കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. അതുവരെ എംജി സർവകലാശാലയിലും മലയാളം സർവകലാശാലയിലും വിസിമാർ ഉണ്ടാവില്ല.

English Summary: Government submitted new list for MG University Vice Chancellor post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com