ഗാര്‍ഹിക പീഡനം സഹിക്കാനായില്ല, സഹോദരങ്ങളെ കൂട്ടുപിടിച്ച് യുവതി ഭര്‍ത്താവിനെ കൊന്നു

kanpur-murder-1
പിടിയിലായ യുവതി. (Image Credit: Manorama News)
SHARE

കാന്‍പുർ ∙ സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പൊലീസ് കസ്റ്റഡിയില്‍. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ അരങ്ങേറിയത് അതിനാടകീയ രംഗങ്ങളാണ്. സഹോദരങ്ങളുടെ അറസ്റ്റ് തടഞ്ഞ് യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു.

ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന് യുവതി ഏപ്രില്‍ 30നാണ് ഗോവിന്ദ്പുർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടങ്ങിയ പൊലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരില്‍നിന്ന് മൃതദേഹവും കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ ഭാര്യാസഹോദരന്‍ സംശയനിഴലിലായി. പൊലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തുകയായിരുന്നു.

ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പൊലീസ് പറഞ്ഞു. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ നടന്ന അതിനാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരെയും  കസ്റ്റഡിയില്‍ എടുത്തു.

English Summary: Kanpur woman kills husband with brothers' help, climbs atop water tank against police action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS