ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും; 2 മാസത്തെ പെൻഷൻ ഇനിയും കുടിശിക

kn-balagopal-6
ധനമന്ത്രി കെ.എൻ.ബാലഗോപാൽ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കുറവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിനു പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ നൽകാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. സർക്കാർ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നൽകാനായിട്ടില്ല.

English Summary : Welfare pension distribution from June 8 onwards 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS