പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

bank-fraud-kpcc-general-secretary-kk-abraham
(1) പുല്‍പള്ളി ബാങ്ക് തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ബത്തേരി കോടതിയില്‍നിന്ന് വിധിന്യായം കേട്ട് പൊലീസ് വാഹനത്തിലേക്ക് കയറുന്നു. (2) കെ.കെ. ഏബ്രഹാമിനെ പുല്‍പള്ളി പൊലീസ് ബത്തേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍. ചിത്രം : ജിതിന്‍ ജോയല്‍ ഹാരിം ∙ മനോരമ
SHARE

പുൽപ്പള്ളി ∙ പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ.കെ. ഏബ്രഹാം, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചു. പ്രത്യേക ദൂതന്‍ വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായും കത്ത് കൈമാറിയതായുമാണു വിവരം.

ബത്തേരി മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഏബ്രഹാം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി നേതൃത്വം നടപടിക്കൊരുങ്ങിയതിന്റെ പിന്നാലെയാണ് രാജി.

വായ്പത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി.രമാദേവിയെയും അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

English Summary: Pulpally Bank Fraud: KPCC General Secretary KK Abraham resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS