കണ്ണൂർ∙ പഴയങ്ങാടി മാർക്കറ്റ് റോഡിലെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന അക്ഷയ് ജ്വല്ലറിയിൽനിന്നു 47 ഗ്രാം വെള്ളി ആഭരണം മോഷണം പോയി. കടയിലെത്തിയ ആള്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മേയ് 27 ന് കടയിലെത്തിയ ആള്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ജ്വല്ലറിയിൽ പകൽ സമയത്ത് വന്നാണ് മോഷണം നടത്തിയത്. ഇവിടത്തെ സെയിൽസ്മാന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 12,000 രൂപ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്നലെ സ്റ്റോക്ക് നോക്കിയപ്പോൾ കുറവ് കണ്ടതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
English Summary: Robbery at Silver Jewellery Shop Caught On CCTV in Kannur