ചില ശക്തികൾ രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുന്നു: മോഹൻ ഭാഗവത്

Mohan Bhagwat (Photo by Sam PANTHAKY / AFP)
മോഹൻ ഭാഗവത് (Photo by Sam PANTHAKY / AFP)
SHARE

നാഗ്പുർ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തിക്കെട്ടാൻ ചില ശക്തികൾ ആഗ്രഹിക്കുന്നു. ദുരാഗ്രഹവും സ്വർഥതാൽപര്യങ്ങളുമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു. 

ഇപ്പോൾ യുഎസിലുള്ള രാഹുൽ ഗാന്ധി, മോദി സർക്കാരിനെ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘‘ഇത്തരം അശാസ്ത്രീയമായ അഭിപ്രായങ്ങൾ സാധാരണക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ശക്തികൾ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, അത്തരമൊരു അവസരം നമ്മൾ ആർക്കും നൽകരുത്’’– അദ്ദേഹം പറഞ്ഞു. 

ആർഎസ്‌എസിന്റെ ഓഫിസേഴ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാർട്ടിയുടെയും വ്യക്തിയുടെയും പേര് പരാമർശിക്കാതെ ‘അവർ പരസ്പരം പോരടിക്കുന്ന തിരക്കിലാണ്’ എന്നും ‘അവർ യഥാർഥത്തിൽ രാജ്യത്തിന്റെ ഐക്യത്തിനു ഹാനികരമാണ്’ എന്നും അദ്ദേഹം ആരോപിച്ചു.

English Summary: Some forces want to lower India's image, says Mohan Bhagwat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS