ചേര്‍ത്തല∙ പട്ടിജാതി വിഭാഗത്തില്‍പെട്ട എട്ടു വയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച പ്രതിക്ക് 18 വര്‍ഷം തടവും മൂന്നര ലക്ഷം രൂപയും പിഴയും. ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. വയലാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആനത്തുമ്പില്‍ വീട്ടില്‍ പ്രവീണിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഓരോ വര്‍ഷം തടവു കൂടി അനുഭവിക്കണം. പ്രതി തൃശൂര്‍ ഒല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ഈ കേസിന്റെ വിചാരണ നടന്നത്.
2019ല്‍ അരൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്. വീടിനടുത്തുള്ള പറമ്പില്‍ സഹോദരനും കൂട്ടുകാരനുമൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ വീട്ടില്‍ വിരുന്നു വന്ന പ്രതി അടുത്തു വിളിച്ച് അതിക്രമത്തിനു ശ്രമിച്ചെന്നാണ് കേസ്. എഎസ്പി ആര്‍.വിശ്വനാഥ്, എസ്ഐ വീരേന്ദ്ര കുമാര്‍, സീനിയര്‍ സിപിഒ സുധീഷ്ചന്ദ്ര ബോസ്, എഎസ്ഐ ആര്‍.എല്‍. മഹേഷ്, ആലപ്പുഴ വനിതാ എസ്ഐ റോസമ്മ, സിപിഒ സബിത, പ്രീത, വിശാന്തിമോന്‍ എന്നിവരുടെ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ബീന ഹാജരായി.
English Summary: 18 years imprisonment in ChildAbuse Case