ADVERTISEMENT

തിരുവനന്തപുരം∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 44 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പത്തെണ്ണം യാത്ര വെട്ടിച്ചുരുക്കി. കേരളത്തിൽനിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഇന്നു വൈകിട്ട് 4.55നു പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22641) ആണ് റദ്ദാക്കിയത്.

വൈകിട്ട് 5.20‌ന് പുറപ്പെടേണ്ട കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് (22503) വഴി തിരിച്ചുവിടും. ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പുറിനും ഇടയിലാണ് റൂട്ട് മാറ്റുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ചെന്നൈയിൽനിന്നു ഒ‍ഡീഷയിലെ ഭദ്രകിലേക്കു സ്പെഷൽ ട്രെയിൻ ഓടും (02840 ഡോ. എംജിആർ ചെന്നൈ സെൻട്രൽ– ഭദ്രക് സ്പെഷൽ ട്രെയിൻ). അതേസമയം, അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽനിന്നു ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ പുറപ്പെട്ടു. 

ഡോ. എംജിആർ സെൻട്രലിൽ ഹെൽപ് ഡെസ്ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. ചെന്നൈ കൺട്രോൾ ഓഫിസിലെ ഹെൽപ്പ്‍ലൈൻ നമ്പറുകൾ:

044-25330952

044-25330953

044-25354771

English Summary: Odisha Train Accident Updates: 43 Trains Cancelled, 38 Diverted After Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com