ADVERTISEMENT

ഭുവനേശ്വർ∙ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിലെ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ദുരന്തത്തിൽ 261 മരണമാണു സ്ഥിരീകരിച്ചത്. പരുക്കുകളോടെ 650 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാലസോറിലെത്തും. ദുരന്തസ്ഥലവും ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിക്കും.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടത്തി. യോഗത്തിൽ അമിത് ഷായും പങ്കെടുക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബാലസോറിലെത്തി. ട്രെയിൻ ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയിൽവേമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ റെയിൽവേ നൽകും. 

ഒഡീഷയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു. നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നത് ഇതിൽ കാണാം. ഇതിനിടെ രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവാകാം അപകട കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം.

English Summary: Rescue operation in Odisha is ended Narendra Modi will reach Balasore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com