ADVERTISEMENT

പട്ന∙ മുൻപൊക്കെ റെയിൽവേ മന്ത്രിയാരെന്ന് ജനങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇന്ന് റെയിൽവേ മന്ത്രിയെ ആർക്കും അറിയില്ലെന്നും രാഷ്ട്രീയ ജനതാദൾ (ആർജെഡി). ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആർജെഡിയുടെ വിമർശനം. മുൻപ് റെയിൽവേയ്ക്ക് മാത്രമായി ബജറ്റ് ഉണ്ടായിരുന്നുവെന്നും ഇന്ന് അതില്ലെന്നും ആർജെഡി വിമർശിച്ചു. ബിജെപി സർക്കാർ റെയിൽവേയെ തകർത്തുവെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും വിമർശിച്ചു. ബിജെപിയുടെ പേരെടുത്തു പറയാതെയാണു വിമർശനം.

‘‘അവർ കാണിച്ച തികഞ്ഞ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് ഇത്രയേറെ ആളുകളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്കു നയിച്ചത്. അപകടവുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണം നടത്തണം. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. തികഞ്ഞ അശ്രദ്ധയാണ് ഈ അപകടത്തിനു കാരണം. അവർ റെയിൽവേയെ നശിപ്പിച്ചുകളഞ്ഞു’’ – മുൻ റെയിൽവേ മന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് പറഞ്ഞു.

‘‘ഞെട്ടിക്കുന്ന ട്രെയിൻ അപകടം. റെയിൽവേ മന്ത്രി ആരെന്ന് രാജ്യം അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് റെയിൽവേ ബജറ്റ് പ്രത്യേകമായാണ് അവതരിപ്പിച്ചിരുന്നത്. അന്ന് റെയിൽവേയെ സ്വകാര്യവൽക്കരിച്ചിരുന്നില്ല. റെയിൽവേയിൽ യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടായിരുന്നു. ഇന്നോ? റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല. ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്’’ – ആർജെഡി ട്വിറ്ററിൽ കുറിച്ചു.

English Summary: RJD, Lalu Prasad Yadav Take A Dig At BJP And Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com