ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് പുനഃസംഘടനയിൽ എ ഗ്രൂപ്പിന് അതൃപ്തി. ഡിസിസി യോഗങ്ങളിൽ നിന്നടക്കം എ ഗ്രൂപ്പ് വിട്ടുനിൽക്കുകയാണ്. എറണാകുളത്തെ യോഗത്തിൽ പങ്കെടുത്തില്ല. മറ്റിടങ്ങളിലും ഇതേ നിലപാടെടുക്കും. മണ്ഡലം പുനഃസംഘടനയോട് നിസ്സഹരിക്കാനും ആലോചനയുണ്ട്. 

പുനഃസംഘടനയിൽ മാനദണ്ഡം പാലിച്ചില്ലെന്ന് എം.കെ.രാഘവൻ എംപി ആരോപിച്ചു. സാമുദായിക സമവാക്യം പാലിച്ചില്ലെന്ന് വ്യാപക പരാതിയുണ്ട്. നേതൃത്വം അടിയന്തരമായി ഇടപെടണെന്നും എം.കെ.രാഘവൻ ആവശ്യപ്പെട്ടു.

‘‘പ്രസിദ്ധീകരിക്കപ്പെട്ട പട്ടികയിൽ ഒരുപാട് അപാകതകളുണ്ട്. മാനദണ്ഡം പാലിച്ചില്ല. സാമുദായിക സമവാക്യമില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. നിർബന്ധമായും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പരിഹരിക്കണം.’’– അദ്ദേഹം പറഞ്ഞു.

English Summary: Congress (A) Group Dissatisfied with Revamping 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com