ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രത്യേക പരിപാടികളും പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനും ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദങ്ങളായ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പ്രത്യേക ശ്രദ്ധയുണ്ടാകും. ലോക പരിസ്ഥിതി ദിന സന്ദേശത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനാണു ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. #BeatPlasticPollution എന്ന ക്യാംപെയ്‌നിലൂടെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ തേടുകയും നടപ്പിലാക്കുകയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.

English Summary: Veena George says Green Protocol will be implemented in hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com