ADVERTISEMENT

വിശാഖപട്ടണം∙ സിനിമയിൽ അഭിനയിപ്പിക്കുന്നതിനു വേണ്ടി വർഷങ്ങളായി അമ്മ ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകിക്കൊണ്ടിരുന്ന പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെയാണ് അമ്മയുടെ ചൂഷണത്തിൽനിന്ന് ബാലാവകാശ കമ്മിഷൻ മോചിപ്പിച്ചത്. 

കഴിഞ്ഞ നാലു വർഷമായി പെൺകുട്ടി ശരീരവളർച്ച കൂട്ടുന്നതിനുള്ള ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നു. അവസാനം പെൺകുട്ടി വ്യാഴാഴ്ച ചെൽഡ് ലൈനിൽ വിളിച്ച് പരാതി പറയുകയായിരുന്നു. ഈ ഗുളികകളുടെ പാർശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. 

‘ശരീരവളർച്ച കൂട്ടുന്നതിനായി ചില ഗുളികകൾ കൂടുതൽ അളവിൽ അമ്മ നൽകിവന്നു. ആ ഗുളികകൾ കഴിക്കുമ്പോഴൊക്കെ ഞാൻ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീർത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.’– പെൺകുട്ടി പറഞ്ഞു. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ അമ്മ തന്നെ ഉപദ്രിവിക്കുമെന്നും ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. 

സിനിമയിൽ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിർമാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പെൺകുട്ടി അറിയിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ ഇവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വർഷം മുൻപ് ഇയാൾ മരിച്ചു. 

വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ പെൺകുട്ടിയുടെ വീട്ടിലെത്തി അവളെ കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് പെൺകുട്ടി ബാലാവകാശ കമ്മിഷനിൽ വിളിച്ച് പരാതി നൽകിയതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കേസാലി അപ്പാറാവും അറിയിച്ചു. ആദ്യം 112ൽ വിളിച്ച് പെൺകുട്ടി സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചില്ല. പിന്നീടാണ് ചൈലഡ്‍ലൈൻ നമ്പറായ 1098ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചതെന്നും അപ്പാറാവും അറിയിച്ചു. ബാലാവകാശ കമ്മിഷൻ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ കേസെടുത്തതായി പൊലീസും അറിയിച്ചു. 

English Summary: Mom forces hormone pills on minor ‘to make her an actor' in Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com