കണ്ണൂർ ∙ എടയന്നൂരിൽ സ്കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. അരോളി സ്വദേശിയായ രംഗീത് രാജ് (14) ആണു മരിച്ചത്. അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു.
അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേ രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്‍ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary: School student drowned at Kannur