കയ്യിൽ ഷൂ, വെള്ളക്കുപ്പി, അസഭ്യം; ഡൽഹി മെട്രോയിൽ പോരടിച്ച് സ്ത്രീകൾ- വിഡിയോ
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മെട്രോ ട്രെയിനിൽ പരസ്പരം വഴക്കിടുന്ന രണ്ടു സ്ത്രീകളുടെ വിഡിയോ വൈറലായി. എന്തിനെച്ചൊല്ലിയാണ് ഇരുവരും വഴക്കിടുന്നതെന്നു വ്യക്തമല്ല. മോശം ഭാഷയിലാണ് രണ്ടു സ്ത്രീകളും സംസാരിക്കുന്നത്. വഴക്ക് നിയന്ത്രണാതീതമായപ്പോൾ, മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു.
മെട്രോയിലെ യാത്രക്കാരായ രണ്ടു സ്ത്രീകൾ രണ്ട് അറ്റത്തുനിന്നായി അസഭ്യം പറഞ്ഞു ഓടിയടുക്കുന്നതാണു വിഡിയോയിൽ. ഒരാൾ കാലിൽനിന്ന് ഷൂ ഊരി കയ്യിൽപ്പിടിച്ചാണ് സംസാരിച്ചത്. മറ്റേയാളുടെ കയ്യിൽ വെള്ളക്കുപ്പിയായിരുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. അതിരു വിടുന്നെന്നു തോന്നിയപ്പോൾ സഹയാത്രക്കാരായ സ്ത്രീകൾ ഇടപെട്ടു രംഗം ശാന്തമാക്കി.
എന്നാൽ, വഴക്കിട്ട സ്ത്രീകളിൽ ഒരാൾ ഉടനെ മെട്രോയിലെ ഫോൺ സർവീസ് ഉപയോഗിച്ച് മെട്രോ ഓഫിസറെ വിളിച്ചു. ഇനിയുള്ള ‘പ്രത്യാഘാതങ്ങൾ’ തടയുന്നതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതു കണ്ടതോടെ രണ്ടാമത്തെ സ്ത്രീ പ്രകോപിതയായി. വീണ്ടും അസഭ്യവാക്കുകളുമായി രംഗത്തെത്തി. ഫോൺ വിളിച്ച സ്ത്രീ, വെള്ളക്കുപ്പിയുമായി ഓടിയെത്തി എതിരാളിയുടെ മുഖത്തേക്ക് വെള്ളം ഒഴിച്ചു. സംഭവത്തിന്റെ 58 സെക്കൻഡുള്ള വിഡിയോയാണു പ്രചരിക്കുന്നത്.
English Summary: Delhi Metro Turns 'Battleground' As Women Hurl Choicest Abuses at Each Other in Viral Video