ADVERTISEMENT

കോട്ടയം∙ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.

10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് റിഫോംഡ് ആംഗ്ലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.

ജനിച്ചു വളർന്നത് കൊല്ലത്ത് ആണെങ്കിലും ആറു വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസം ആയിരുന്നു സുധിയും കുടുംബവും.

English Summary: Kollam Sudhi funeral updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com