ADVERTISEMENT

കൊച്ചി ∙ കൊച്ചി കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം എൽഡിഎഫ് കൗൺസിലർ എം.എച്ച്.എം. അഷ്റഫ് രാജിവച്ചു. സിപിഎം കൗൺസിലറായിരുന്ന എം.എച്ച്.എം. അഷ്റഫ് യുഡിഎഫ് പിന്തുണയോടെയാണു നഗരാസൂത്രണ സമിതി ചെയർമാനായത്.

നേരത്തേ യുഡിഎഫ് വിമത കൗൺസിലർ ജെ. സനിൽമോനാണു നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാനായിരുന്നത്. എന്നാൽ അഷ്റഫിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സനിൽമോനെ പുറത്താക്കി. തുടർന്നാണു യുഡിഎഫ് പിന്തുണയോടെ അഷ്റഫ് ചെയർമാനായത്.

വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ടു സിപിഎം അഷ്റഫിനെതിരെ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട േകസ് നടന്നു വരികയാണ്. പാർട്ടി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണു രാജിയെന്നും എം.എച്ച്.എം. അഷ്റഫ് പറഞ്ഞു.

English Summary: MHM Ashraf Resigns As Town Planning Committee Chief In Kochi Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com