ADVERTISEMENT

വിശാഖപട്ടണം∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ, വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു. ജൂൺ ആറിനു കടലിനടിയിലെ ലക്ഷ്യം തകർത്തായിരുന്നു പരീക്ഷണം. ഇതോടെ ഇന്ത്യൻ നേവിയുടെയും ഡിആർഡിഒയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വരുണാസ്ത്ര. 

സമുദ്രത്തിനടിയിലെ ലക്ഷ്യം വരുണാസ്ത്ര തകർക്കുന്നതിന്റെ എട്ട് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ഇന്ത്യൻ നേവി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു. വലിയ സ്ഫോടനത്തോടെ വരുണാസ്ത്ര ലക്ഷ്യം തകർക്കുന്നത് വിഡിയോയിൽ കാണാം. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണങ്ങളെ ചെറുക്കാനാണ് വരുണാസ്ത്രയിലൂടെ ഇന്ത്യൻ നേവി ലക്ഷ്യമിടുന്നത്. വരുണാസ്ത്രയിലൂടെ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നാവികസേനാവൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണത്തെ നേവൽ സയൻസ് ആന്റ് ടെക്നോളജിക്കൽ പരീക്ഷണശാലയിലാണ് വരുണാസ്ത്ര വികസിപ്പിച്ചെടുത്തത്. 

English Summary: Indian Navy's Indigenous Torpedo Varunastra Successfully Hits Underwater Target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com