‘ഹർജി പ്രശസ്തിക്കു വേണ്ടി മാത്രം’: അരിക്കൊമ്പൻ വിഷയത്തിൽ റെബേക്കയെ വിമർശിച്ച് കോടതി

arikomban-tamil-nadu-1
അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന്റെ അനിമൽ ആംബുലൻസിൽ (Image Credit: Manorama News)
SHARE

ചെന്നൈ∙ ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി കൊച്ചി സ്വദേശി റെബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും കോടതി വിമർശിച്ചു.

റെബേക്കയുടെ ഹർജിയിൽ, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചിരുന്നു.

ആനയെ മതികെട്ടാൻചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു റെബേക്ക ജോസഫ് ഹർജി നൽകിയത്. ഈ ഹർജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്. ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാൽ നൽകിയ ഹർജിയും ഇന്നലെ കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചു.

English Summary: Arikomban Case: Madurai Bench of Madras High Court criticized the Petitioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA