കാസർകോട്∙ കാഞ്ഞങ്ങാട് കള്ളക്കടത്തു സ്വർണവുമായി ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിൽ ഇന്നു രാവിലെ പുതിയകോട്ടയിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ചിത്താരി വി.പി.റോഡിലെ അസ്‌കർ മാൻസിലെ നിസാറി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന യാത്രക്കാരന്റെ ബാഗിൽനിന്നും എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
English Summary: Man arrested in gold smuggling case, Kanhangad