ADVERTISEMENT

ആലപ്പുഴ∙ പാതിരപ്പള്ളി ജംഗ്ഷനു വടക്കുഭാഗത്തു സ്കൂൾ ബസും ലോറിയും കൂട്ടിയിടിച്ചു. അഞ്ച് വിദ്യാർഥികൾക്കു പരുക്കേറ്റു. രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി. കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂൾ വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ‌

മണ്ണഞ്ചേരി പൊന്നാട് സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥിനി സേറാമല്ല, മണ്ണഞ്ചേരി അങ്ങാടി വാർഡ് സ്വദേശി രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആഫീഫ് എന്നിവർ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി. ആഫീഫിനു തലയിലും സേറമല്ലയ്ക്കു കഴുത്തിലുമാണ് പരുക്ക്. ‌

അപകടം നടന്ന സ്ഥലത്തിന്റെ മുന്നിലെ കമ്പനിയിലേക്കു സാധനങ്ങൾ എത്തിക്കാൻ വന്നതായിരുന്നു ലോറി. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിൽ ഇടിച്ചാണു വിദ്യാർഥികൾക്കു പരുക്കേറ്റത്. 

Read Also: സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ഇടം വലം ലോറി ഓടിച്ച ഡ്രൈവർ പിടിയിൽ

English Summary: School Bus and Lorry collided in Pathirappally

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com