ചെന്നൈ∙ ഇന്നലെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്–മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആന കോതയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘം നിരീക്ഷിക്കുന്നുണ്ട്.
തിരുനെല്‍വേലി വനമേഖലയില്‍ തമിഴ്നാട് തുറന്നുവിട്ട അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിലയിരുത്തല്‍. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍.റെഡ്ഡി അറിയിച്ചു. ഒരാഴ്ച ആനയുടെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തുറന്നുവിട്ട ആന ജലാശയത്തിലെ വെള്ളം കുടിക്കുന്ന ദൃശ്യങ്ങളും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയാണ് മയക്കുവെടിയുതിര്‍ത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകള്‍ എന്നിവിടങ്ങളിലെ മുറിവിന് പ്രത്യേക ചികില്‍സ നല്‍കിയാണ് തിരുനെല്‍വെലിയിലെത്തിച്ചത്
English Summary: Arikomban at Kodayar dam area, Pictures out