കോഴിക്കോട്∙ ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിരെ ലോറി വന്നതോടെ ബസിനും ലോറിക്കും ഇടയിൽപ്പെടുകയായിരുന്നു. ലോറി തട്ടിയതോടെ വിദ്യാർഥികൾ താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അരീക്കോട്–കോഴിക്കോട് റൂട്ടില്‍ താത്തൂര്‍പൊയിലില്‍ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്. ബസിൽ ഘടിപ്പിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർഥിനികൾ കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിദ്യാർഥിനികൾക്ക് പരുക്കൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.
English Summary: CCTV visuals of accident at Kozhikode