എംഡിഎംഎയുമായി പിടിയിലായ യുവതികൾ റിമാന്‍ഡില്‍; രാഷ്ട്രീയ പശ്ചാത്തലത്തിൽ വാക്പോര്

mdma-arrest
എംഡിഎംഎയുമായി അറസ്റ്റിലായ സുരഭിയും പ്രിയയും (വിഡിയോ ദൃശ്യം)
SHARE

തൃശൂര്‍∙ കൂനംമൂച്ചിയില്‍ 17.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായ രണ്ടു യുവതികളും റിമാന്‍ഡില്‍. എംഡിഎംഎ വില്‍ക്കുമ്പോള്‍ പിടിയിലായ ചൂണ്ടല്‍ സ്വദേശിനി പുതുശേരി കണ്ണേത്തു സുരഭി (23) കോളജില്‍ പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ബിജെപി അനുഭാവികളാണ് കുടുംബാംഗങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു സഹോദരി.

ലഹരിവില്‍പനയില്‍ ബിജെപി അനുഭാവി അറസ്റ്റിലായ വിവരം സിപിഎം, കോണ്‍ഗ്രസ് നവമാധ്യമ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം, ബിജെപിയുടേയോ എബിവിപിയുടേയോ ചുമതലകളൊന്നും ഇതുവരെ സുരഭി വഹിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

എംഡിഎംഎ വില്‍ക്കാന്‍ സ്കൂട്ടറില്‍ വരുമ്പോഴാണ് രണ്ടു യുവതികള്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സേനയുടെ പിടിയിലായത്. ചൂണ്ടല്‍ സ്വദേശിനി സുരഭിക്കൊപ്പം കണ്ണൂര്‍ സ്വദേശിനി പ്രിയയാണ് പിടിയിലായത്.

പുതുവര്‍ഷ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചായിരുന്നു സുരഭിയുടെ തുടക്കം. പിന്നെ, ലഹരി ഉപയോഗത്തോടൊപ്പം വില്‍പനയായി. ലഹരിവിരുദ്ധ സേനയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ലഹരിയുടെ ആവശ്യക്കാരെന്ന സമീപിച്ചു. ഉടനെ, കച്ചടവടം ഉറപ്പിച്ചു. 17.5 ഗ്രാം എംഡിഎംഎ 30,000 രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. പിന്നാലെ, കൂനംമൂച്ചിയില്‍ എത്തി. ഇതിനിടെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിറ്റ്നസ് ട്രെയ്നര്‍, ടാറ്റൂ ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സുരഭി.

English Summary: Two Young Ladies Arrested In MDMA Case At Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS