Petrol, Diesel Price

നഷ്‌ടത്തിൽ നിന്ന് കരകേറാനായി; എണ്ണക്കമ്പനികൾ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

PTI10_30_2021_000165B
representational image
SHARE

ന്യൂഡൽഹി∙ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ധന കമ്പനികൾ കുറയ്‌ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ധനക്കമ്പനികൾക്ക്, അവരുടെ നഷ്‌ടം കുറയ്‌ക്കാനായതോടെയാണ് വില കുറയ്ക്കാനായി തയ്യാറെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ സൂചിപ്പിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടർന്നാണ് വില കുറയ്‌ക്കാനൊരുങ്ങുന്നത്. മുൻപ് ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും നഷ്ടം നികത്തുന്നതിനായി വിലകുറയ്‌ക്കുന്നതിനായി കമ്പനികൾ തയ്യാറായിരുന്നില്ല. 

ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിക്കുന്നത്. 

English Summary: Oil marketing companies likely to cut petrol-diesel prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS