ADVERTISEMENT

ന്യൂഡൽഹി∙ കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണി നേരിടുന്നതിൽ പ്രതികരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.‘ഈ വിഷയത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഹൈകമ്മിഷണറും ഇടപെട്ടിട്ടുണ്ട്. ഇതിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. വിദ്യാർഥികൾ കുറ്റക്കാരല്ലെങ്കിൽ, അവർ ശിക്ഷിക്കപ്പെടുന്നത് ശരിയല്ലെന്ന നയത്തിലേക്ക് കാനഡ എത്തിയെന്നാണ് അറിയാൻ കഴിയുന്നത്.  ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് അവർ കൂടിയാലോചിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. കനേഡിയൻ സംവിധാനം ശരിയാണ്’– എസ്.ജയശങ്കർ പറഞ്ഞു. 

നിലവിലെ സാഹചര്യം വിലയിരുത്തുകയാണെന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.‘വിദ്യാർഥികൾക്ക് അവരുടെ സാഹചര്യം വിശദീകരിക്കാൻ സമയം അനുവദിക്കും. ഈ സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തുകയെന്നതാണ് ഞങ്ങളുടെ ശ്രമം. വിദ്യാർഥികളെ ശിക്ഷിക്കുകയെന്ന സമീപനമല്ല’– ജസ്റ്റിൻ ട്രൂഡോ പറഞ്ഞു

പഞ്ചാബ് മന്ത്രി കുൽദീപ് സിങ് ധലിവാളിന്റെ ഇടപെടലിനെ തുടർന്നായിരുന്നു എസ്.ജയശങ്കറിന്റെ ഇടപെടൽ. കഴിഞ്ഞ 12 ആഴ്ചയായി കാനഡയിൽ നാടുകടത്തൽ ഉത്തരവിനെതിരെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്നാണ് വിദ്യാർഥികൾക്ക് നാടുകത്തൽ നോട്ടീസ് ലഭിച്ചത്.

ഇന്ത്യയിൽനിന്നുള്ള ഏഴുന്നുറോളം വിദ്യാർഥികളാണ് കാനഡയിൽ നാടുകടത്തൽ ഭീഷണിയിലുള്ളത്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണ് ഭൂരിഭാഗവും. ജലന്ധർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയെത്തിയ വിദ്യാർഥികളാണിവർ. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാർഥിയിൽനിന്ന് അഡ്‌മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടില്ലതാനും. 

2018–19 കാലത്താണ് വിദ്യാര്‍ഥികൾ പഠനത്തിനായി കാനഡയിലേക്കെത്തിയത്.  തുടർന്ന് പിആറിനായി (പെർമനന്റ് റെസിഡൻസി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആറിന്റെ ഭാഗമായി അഡ്‌മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 

English Summary: S Jaishankar on students facing deportation in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com