പാരിസ്∙ ഫ്രാന്‍സിലെ അന്നെസിയില്‍ കത്തി ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കുത്തേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
പ്രാദേശിക സമയം രാവിലെ 9.45ന് ഒരു പാര്‍ക്കില്‍ എത്തിയ കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.
സിറിയന്‍ അഭയാര്‍ഥിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു.
English Summary: Knife attack in France, six children injured