ADVERTISEMENT

തിരുവനന്തപുരം∙ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നീക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍. സംയുക്തയോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പടയൊരുക്കം നടത്തിയതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ അനുനയ നീക്കവും ഫലവത്തായില്ല.

ഹൈക്കമാൻഡിനെ സമീപിച്ചത് കെപിസിസിയിൽനിന്നു നീതി കിട്ടാത്തതിനാലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ഹൈക്കമാൻഡ് പ്രതികരണത്തിനായി കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ എ ഗ്രൂപ്പും വഴങ്ങിയില്ല. പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു. കെ.സുധാകരനുമായി ചർച്ച നടത്തിയത് മഴ പെയ്യാത്തതിനെക്കുറിച്ചെന്ന് ഹസൻ പരിഹസിച്ചു. അൽപം സംഘടനാകാര്യങ്ങളും ചർച്ച ചെയ്തെന്നും ഹസൻ പറഞ്ഞു.

കോണ്‍ഗ്രസിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകളുടെ സംയുക്തയോഗം വെള്ളിയാഴ്ച ചേർന്നിരുന്നു. ബ്ലോക്ക് പുനഃസംഘടന, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്, പാർട്ടിയിൽ വി.ഡി.സതീശനും കെ.സുധാകരനും ഏകാധിപത്യപരമായി പെരുമാറുന്നതായുള്ള ആരോപണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. പ്രശ്നങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുമായും എം.എം.ഹസനുമായും ചർച്ച നടത്തുമെന്നു കെ.സുധാകരൻ മാധ്യമങ്ങളെ അറിയിച്ചത്. പുനഃസംഘടനയ്ക്കായി ഉപസമിതി വച്ച് ജില്ലയിലും സംസ്ഥാനത്തിലും ചർച്ച നടത്തിയത് മുൻപ് ഉണ്ടായിട്ടില്ല. എല്ലാവരുമായും ചർച്ച നടത്തിയാണ് തീരുമാനം എടുത്തത്. ചർച്ച നടത്തിയില്ലെന്നത് നുണയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Discussion of K Sudhakaran with Ramesh Chennithala and MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com